Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Animal Welfare Department

മൃഗസംരക്ഷണ വകുപ്പില്‍ പടിയിറക്കം; 14 ജോയിന്‍റ് ഡയറക്ടര്‍മാർ നാളെ വിരമിക്കും

കോ​ട്ട​യം: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ല്‍ വി​ര​മി​ക്ക​ല്‍ അ​പൂ​ര്‍വ​ത. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ലെ 14 ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍മാ​രാ​ണ് നാ​ളെ ഒ​രു​മി​ച്ചു വി​ര​മി​ക്കു​ന്ന​ത്. 1987 ബാ​ച്ച് മ​ണ്ണു​ത്തി വെ​റ്റ​റി​ന​റി കോ​ള​ജി​ലെ സ​ഹ​പാ​ഠി​ക​ളാ​യ 14 ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍മാ​രാ​ണ് ഒ​രു​മി​ച്ച് വി​ര​മി​ക്കു​ന്ന​ത്.

മൃ​ഗ​സം​ര​ക്ഷ​ണ ഡ​യ​റ​ക്ട​റേ​റ്റി​ലെ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ (ലൈ​വ് സ്റ്റോ​ക്ക് പ്രൊ​ഡ​ക‌്ഷ​ന്‍) ഡോ. ​എസ്.​ ഗി​രി​ധ​ര്‍, പ്രി​ന്‍സി​പ്പ​ല്‍ ട്രെ​യി​നിം​ഗ് ഓ​ഫീ​സ​ര്‍ (ക​ണ്ണൂ​ര്‍) ഡോ.​ ഒ.​എം. അ​ജി​ത, പാ​ലോ​ട് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ആ​നി​മ​ല്‍ ഹെ​ല്‍ത്ത് ആ​ന്‍ഡ് വെ​റ്റി​ന​റി ബ​യോ​ള​ജി​ക്ക​ല്‍സ് ജോ​യിന്‍റ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ജേ​ക്ക​ബ് ഏ​ബ്ര​ഹാം എ​ന്നി​വ​ര്‍ ജോ​യി​ന്‍റ്‍ ഡ​യ​റ​ക്ട​ര്‍മാ​രാ​യി​രു​ന്നു.​

ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍മാ​രാ​യി ഡോ. ​പി.കെ. ​മ​നോ​ജ് കു​മാ​ര്‍ (കോ​ട്ട​യം), ഡോ. ​പി.​ജി. ​രാ​ജേ​ഷ് (പാ​ല​ക്കാ​ട്), ഡോ. ​ഷേ​ര്‍ളി (എ​റ​ണാ​കു​ളം), ഡോ. ​എ​സ്. സ​ന്തോ​ഷ് (പ​ത്ത​നം​തി​ട്ട), ഡോ. ​ബി​ജു ജെ. ​ചെ​മ്പ​ര​ത്തി (ഇ​ടു​ക്കി), ഡോ. ​സ​ഖ​റി​യ സാ​ദി​ഖ് മ​ധു​ര​ക്ക​റി​യ​ന്‍ (മ​ല​പ്പു​റം), ഡോ. ​ര​മാ​ദേ​വി (കോ​ഴി​ക്കോ​ട്), ഡോ. ​സ​ജി ജോ​സ​ഫ് (വ​യ​നാ​ട്), എ​സ്.​ അ​നി​ല്‍കു​മാ​ര്‍ (ക​ണ്ണൂ​ര്‍), ഡോ. ​കെ.​വി. ബി​ന്ദു (കാ​സ​ര്‍ഗോ​ഡ്) എ​ന്നി​വ​രാ​ണ് ഒ​രേ ബാ​ച്ചി​ല്‍ ഇ​പ്പോ​ള്‍ 10 ജി​ല്ല​ക​ളു​ടെ​യും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ജി​ല്ലാ മേ​ധാ​വി​ക​ള്‍. ഒ​രേ ബാ​ച്ചി​ല്‍ പ​ഠി​ച്ച 13 ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍മാ​ര്‍ വ​കു​പ്പി​ല്‍നി​ന്ന് ഒ​രേസ​മ​യം ചു​മ​ത​ല ഏ​ല്‍ക്കു​ന്ന​തും ഒ​രേ​ദി​വ​സം റി​ട്ട​യ​ര്‍ ചെ​യ്യു​ന്ന​തും അ​പൂ​ര്‍വ​ത​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍മാ​രു​ടെ കോ​ണ്‍ഫ​റ​ന്‍സി​ല്‍ മൃ​ഗ​സം​ര​ക്ഷ​ണ ക്ഷീ​ര​വി​ക​സ​ന മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ ഓ​ഫീ​സ​ര്‍മാ​രെ അ​നു​മോ​ദി​ക്കു​ക​യും ആ​ശം​സ​ക​ള്‍ നേ​രു​ക​യും ചെ​യ്തു.

Latest News

Corehub Up